സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

 



കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.

ശക്തമായ കാറ്റിൽ എറണാകുളം മൂവാറ്റുപുഴയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. നിർമല സദൻ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിന്റെ മുൻഭാഗം തകർന്നു. മൂവാറ്റുപുഴ നഗരത്തിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

തൃപ്പൂണിത്തുറ തെക്കൻ പറവൂരിൽ ശക്തമായ മഴയിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. കുന്നിയിൽ യോഹന്നാൻ കുഞ്ഞിന്റെ വീടിന്റെ മുൻഭാഗത്തേക്കാണ് മരം മറിഞ്ഞ് വീണത്. ഉദയം പേരൂരിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു.

അതേസമയം, കോഴിക്കോട് വടകര തിരുവള്ളൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീണു. ശക്തമായ കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നിട്ടുണ്ട്.

Post a Comment

0 Comments