പുനരധിവാസം ആവശ്യമുള്ള 12 കുടുംബങ്ങൾക്ക് ഇതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. എന്നാൽ അത് നടന്നിരുന്നില്ല. പൂപ്പാറ പന്നിയാർ പുഴയോരത്തെ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കൽ തുടരുകയാണ്. 29 കുടുംബങ്ങളുടെ വീടുകളടക്കം 88 കെട്ടിടങ്ങളാണ് റവന്യു വകുപ്പ് പൊളിക്കുന്നത്. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് നടപടി. ഹൈകോടതി നിർദേശ പ്രകാരം നോട്ടീസ് നൽകിയിട്ടും ഒഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. മുന്നറിയിപ്പ് നൽകിയ ശേഷമാണ് നടപടി എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

0 Comments