കൊട്ടിയൂർ:'ക്ലീൻ കൊട്ടിയൂർ ഗ്രീൻ കൊട്ടിയൂർ' മെഗാ ശുചീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നീണ്ടുനോക്കി ടൗണിൽ വെച്ച് നടന്നു. പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണി ആമക്കാട്ട് അധ്യക്ഷത വഹിച്ചു.കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം നിർവഹിച്ചു, വാർഡ് മെമ്പർ റെയ്സൺ കെ ജെയിംസ്,ജിൻസി തോമസ്, കൊട്ടിയൂർ പാരിഷ് അസിസ്റ്റന്റ് വികാരി ഫാ.ഷിന്റോ കെ റോയ്, പിടിഎ പ്രസിഡന്റ് ബോജോ പ്ലാകൂട്ടം എന്നിവർ നേതൃത്വം കൊടുത്തു.
സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, എസ് പി സി വണ്ടിയർമാർ, പതിനൊന്നാം വാർഡിലെ ആശാവർക്കർമാർ, സാനിറ്റേഷൻ കമ്മിറ്റി, കെ സി വൈ എം പ്രവർത്തകർ,കുടുംബശ്രീ എന്നിവർ പങ്കെടുത്തു

0 Comments