തിരുവനന്തപുരം: പൊലീസ് സംഘടനാ നേതാക്കൾക്ക് സ്ഥലംമാറ്റം. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റിനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി. ഇരുവരെയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നാണ് മാറ്റിയത്.
സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിനെ മ്യൂസിയം സ്‌റ്റേഷൻ എസ്എച്ച്ഒ ആയി നിയമിച്ചു. സംസ്ഥാന സെക്രട്ടറി സി.ആർ ബിജുവിന് കൊച്ചി സിറ്റിയിലേക്ക് സ്ഥലംമാറ്റം. 15 വർഷത്തിനിടെ ആദ്യമായാണ് പ്രശാന്തിന് സ്റ്റേഷനിലേക്ക് സ്ഥലമാറ്റം കിട്ടുന്നത്. 15 വർഷവും സ്പെഷ്യൽ ബ്രാഞ്ചിലും വിജിൻസിലുമായിരുന്നു ജോലി.

0 Comments