തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഒരു മണിക്ക് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. എന്നാൽ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുകയാണ്. കേരള നേതാക്കൾക്കും ഘടകകക്ഷികൾക്കും അറിയിപ്പ് ലഭിച്ചില്ല. അവസാനനിമിഷവും ഡൽഹിയിൽ നിർണായക ചർച്ച തുടരുകയാണ്. സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന.
കെ.സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി വിളിപ്പിച്ചു. ഒരു മണിക്കൂറായി ചര്‍ച്ച തുടരുകയാണ്. ഡൽഹിയിൽ നിന്ന് ചാർട്ടേഡ് വിമാനം നാല് മണിക്ക് തിരുവനന്തപുരത്തെത്തും. വിമാനത്തിൽ ആരൊക്കെ വരും എന്നതിലും ആകാംക്ഷ. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും ഇന്ന് തിരുവനന്തപുരത്തെത്തും. നേതാക്കൾ ഇന്ന് ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കത്ത് നൽകും.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മുസ്‍ലിം ലീഗ് നേതൃയോഗം പാണക്കാട് ചേരും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള നീക്കങ്ങള്‍ക്ക് രൂപം നൽകും. അതിന് ശേഷമാകും നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിക്കുക.
0 Comments