ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരേയും പെന്‍ഷന്‍കാരേയും കൈയിലെടുക്കാനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ വിജയ് തീരുമാനിച്ചു.
58 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ഡിഎ ഉയര്‍ത്തിയിട്ടുണ്ട്. ഒന്നര ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ടീച്ചര്‍മാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും അനുകൂല്യം ലഭിക്കും. 1,230 കോടിയുടെ അധികബാധ്യതയാണ് സര്‍ക്കാറിനുണ്ടാവുക.
അതേസമയം, വിജയ് നിലവില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ഏകദേശം 42,000 കോടി രൂപ അധികമായി വേണ്ടി വരും. നിലവില്‍ 1.22 ലക്ഷം കോടി ധനകമ്മിയുള്ള തമിഴ്നാട് സര്‍ക്കാറിന് ഇത് കടുത്ത പ്രതിസന്ധിയാവും സൃഷ്ടിക്കുക.
സ്ത്രീകള്‍ക്ക് നല്‍കുന്ന ആനുകൂല്യത്തിലെ വര്‍ധനയാണ് തമിഴ്നാട് സര്‍ക്കാറിന് ഏറ്റവും വലിയ വെല്ലുവിളിയാവുക. സ്ത്രീകള്‍ക്ക് പ്രതിമാസം നല്‍കുന്ന തുക 1000ത്തില്‍ നിന്നും 2500 രൂപയാക്കി ഉയര്‍ത്തുമെന്നായിരുന്നു ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതോടെ പദ്ധതിക്കായി ചിലവാക്കുന്ന പ്രതിവര്‍ഷ തുകയുടെ തോത് 14,411 കോടിയില്‍ നിന്ന് 36,029 കോടിയായി ഉയരും. ഇതിലൂടെ 21,617 കോടിയുടെ അധികബാധ്യതയാണ് ഉണ്ടാവുക.
ഊര്‍ജരംഗത്ത് സൗജന്യ വൈദ്യുതിയുടെ അളവ് 100 യൂണിറ്റില്‍ നിന്നും 200 യൂണിറ്റാക്കി ഉയര്‍ത്തുമെന്നും ടിവികെ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ സബ്സിഡി നിരക്ക് നിലവിലുള്ള 7,752 കോടിയില്‍ നിന്ന് 12,000 കോടിയായി ഉയരും. 4,248 കോടിയുടെ അധികബാധ്യതയാണ് ഇതിലൂടെ ഉണ്ടാവുക.
വാര്‍ധക്യ പെന്‍ഷന്‍ 1200 രൂപയില്‍ നിന്നും 3000 രൂപയാക്കി ഉയര്‍തതുമെന്നാണ് വിജയ് വാഗ്ദാനം ചെയ്തത്. ഇതിലൂടെ 4366 കോടിയുടേയും വിധപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയുടെ വര്‍ധനവിലൂടെ 1,829,504 കോടിയുടേയും വര്‍ധനവുണ്ടാവും. പ്രതിവര്‍ഷം ആറ് സിലിണ്ടറുകള്‍ 900 രൂപക്ക് നല്‍കാനുള്ള പദ്ധതിക്ക് വേണ്ടി ഏകദേശം 7,000 കോടി രുപ അധികമായി കണ്ടെത്തേണ്ടി വരും. ഇതെല്ലാം തമിഴ്നാട് സര്‍ക്കാറിന് മുന്നില്‍ വലിയ ബാധ്യതയാവും സൃഷ്ടിക്കുക.

0 Comments