എയിംസ്‌വേ ഡവലപ്മെൻ്റ് സൊസൈറ്റി മീനങ്ങാടിയുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

  


മീനങ്ങാടി: എയിംസ്‌വേ ഡവലപ്മെൻ്റ് സൊസൈറ്റി മീനങ്ങാടി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിദ്യാർഥികളുടെ പഠന രീതികൾ മെച്ചപ്പെടുത്തുക, ടൈം മാനേജ്മെൻ്റ്,ആത്മവിശ്വാസവും ലക്ഷ്യബോധവും, മാനസിക സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ജില്ലാ പോലീസ് കൗൺസിലർ അനില വിഷയാവതരണം നടത്തി. എയിംസ്‌വേ ഡവലപ്മെൻ്റ് സൊസൈറ്റി മീനങ്ങാടി സെക്രട്ടറി ഷബീർ ചങ്ങനക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പി ആർ ഒ  അഭിനന്ദ്, ഷിജി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments