നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി

 



പനമരം:നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന   പരിപാടിയിൽ ഡെപ്യൂട്ടി ഡിഎംഒ  ഡോ. ആൻസി മേരി ജേക്കബ് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ദിലീപ് കുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോക്ടർ ചാന്ദിനി പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് വയനാട് മുഖ്യാതിഥിയായി അനുസ്മരണ പ്രഭാഷണം നടത്തി. നേഴ്സുമാരുടെ സേവനം വിലമതിക്കാനാവാത്ത ഒന്നാണ് എന്ന് മാഡം പറഞ്ഞു. ഡോക്ടർ മധുസൂദനൻ ഡയറക്ടർ വിനായക ഹോസ്പിറ്റൽ സുൽത്താൻബത്തേരി,  സിന്ധു എം ജെ പ്രിൻസിപ്പൽ പനമരം നഴ്സിംഗ് സ്കൂൾ,  ആരതി അസോസിയേറ്റ് പ്രൊഫസർ കോളേജ് ഓഫ് നേഴ്സിംഗ് മാനന്തവാടി,  മേരി ജോർജ് അസംസൺ കോളേജ് ഓഫ് നഴ്സിംഗ് ബത്തേരി പ്രിൻസിപ്പൽ,  മേരി ജാസ്മിൻ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് മാനന്തവാടി,  ആനിയമ്മ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് വൈത്തിരി,  ശ്രീജ പള്ളിക്കര ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്, ബത്തേരി,  ഖദീജ സൈതലവി എസ് എൻ ഒ കൽപ്പറ്റ,  സിസിലി പി പി നഴ്സിംഗ് സൂപ്രണ്ട് വിനായക ഹോസ്പിറ്റൽ ബത്തേരി,  സംഗീത ജി കെ ജി എൻ എ സെക്രട്ടറി  മിനി ജോസഫ് പി എച്ച് എൻ കോട്ടത്തറ,  ഹസീന ജെ പി എച്ച് എൻ എന്നിവർ സംസാരിച്ചു.

ജില്ലാ നഴ്സിംഗ് ഓഫീസർ ബിനിമോൾ തോമസ്, ഡി പി എച്ച് എൻ സുബൈറത്ത് കെ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

0 Comments