തരുവണ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മറച്ച മരച്ചില്ലകൾ വെട്ടിമാറ്റി തൊഴിലാളികൾ മാതൃകയായി



തരുവണ: ലോക തൊഴിലാളി ദിനത്തിൽ തരുവണയിലെ ചുമട്ട് തൊഴിലാളികൾ  തരുവണ ടൗണിലെ ഹൈ മാസ്സ് ലൈറ്റ് മൂടികിടക്കുന്ന മരക്കൊമ്പുകൾ വെട്ടി മാറ്റി മാതൃകയായി. മാസങ്ങളായി തരുവണ ടൗണിൽ ഹൈ മാസ്സ് ലൈറ്റിനു സമീപത്തെ മരത്തിന്റെ ചില്ലകൾ വളർന്ന്  വിളക്കുകൾ  മൂടി പ്രകാശം ഇല്ലാതെ  പൊതുജനങ്ങൾ ബുദ്ധി മുട്ടുകയായിരുന്നു.ഈ പ്രശ്നത്തിനാണ്  തൊഴിലാളി ദിനത്തിൽ തൊഴിലാളികൾ ചേർന്ന് പരിഹാരം കണ്ടത്. സി.എച്ച്. ഉമ്മർ, ഹമീദ്,പള്ളിക്കണ്ടി അബ്ദുള്ള, ശംസു, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments