മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം;കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുൽപ്പള്ളി യൂണിറ്റ്

 





പുൽപ്പള്ളി :വയനാടിന് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുൽപ്പള്ളി യൂണിറ്റ് ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയനാട് നിവാസികൾക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലവും, പാരിസ്ഥിതികമായ പ്രശ്നങ്ങളും ഇല്ലാത്ത മsക്കിമലയിൽ തന്നെ മെഡിക്കൽ കോളജ് ആരംഭിക്കുന്ന പക്ഷം എല്ലാ വയനാട്ടുകാർക്കും ഉപകാരപ്രദമായിരിക്കുമെന്നും യോഗം വിലയിരുത്തി.

 ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ ജില്ലാ ആശുപത്രിയായി ഉയർത്തുകയും, പ്രസ്തുത താലൂക്ക് ആശുപത്രി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് പുൽപ്പള്ളിയിൽ ആരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അതോടൊപ്പം അടിയന്തിരമായി പുൽപ്പള്ളി മുള്ളൻകൊല്ലി പ്രദേശത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതോടൊപ്പം, വയനാടിന്റെ പ്രത്യേക വിഷയങ്ങളായ രാത്രി യാത്രാ നിരോധനം അടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരിന്റെ അടിയന്തിരശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും യോഗം ആവശ്യപ്പെട്ടു.

 പുൽപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പ്രസിഡണ്ട് ജോജിൻ ടി.ജോയ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ, ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ, ഷിബി മാനന്തവാടി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഇ.ഹൈദ്രു, വി.ഡി.ജോസ്, അജിമോൻ കെ.എസ്, ജോസ് കുന്നത്ത്, ഷാരി ജോണി, ഷിബിൻ വി.കെ, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മാത്യു മത്തായി ആതിര( പ്രസിഡണ്ട് ), അജിമോൻ കെ എസ് ( ജനറൽ സെക്രട്ടറി), ഷാജിമോൻ നീലിമ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

സജി വർഗീസ്, കെ.ജോസഫ്, ബാബു രാജേഷ്, ഗിരീഷ്, ജോബിഷ് യോഹൻ, ജിനീഷ്.സി.വി, പ്രസന്നകുമാർ, സലീൽ പൗലോസ്, വേണുഗോപാൽ, പ്രഭാകരൻ,പൈലി പി.എം, ബാബു.എം.വി,റഫീഖ്.കെ.വി,നിഥിൻ, ശിവദാസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments