ഇന്ന് രാവിലെ 10-ന് നടന്ന നൈറ്റ് വാച്ച്മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള പരീക്ഷയാണ് കെഎസ്‌യു പ്രവർത്തകർ തടഞ്ഞത്. പ്രവർത്തകർ പരീക്ഷാഹാളിലേക്ക് അതിക്രമിച്ചുകയറുകയും ചോദ്യപേപ്പറുകളും ഹാൾ ടിക്കറ്റുകളും വലിച്ചുകീറുകയും ചെയ്തു. പരീക്ഷാ വിജ്ഞാപനത്തെ കുറിച്ച് അപേക്ഷകർക്ക് കൃത്യമായ വിവരം നൽകിയില്ലെന്നും പലർക്കും ഹാൾ ടിക്കറ്റ് ലഭിച്ചില്ലെന്നും കെഎസ്‌യു ആരോപിച്ചു. അപേക്ഷ നൽകിയ മുഴുവൻ പേർക്കും പരീക്ഷ എഴുതാൻ അവസരം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം, രഹസ്യമായല്ല പരീക്ഷ നടത്തുന്നതെന്നും പരസ്യം നൽകിയിട്ടും വിദ്യാർഥികൾ അതിക്രമിച്ചുകയറുകയാണ് ചെയ്തതെന്നും പൊലീസ് സൊസൈറ്റി സെക്രട്ടറി ശ്രീജിത്ത് പ്രതികരിച്ചു. 'ഏപ്രിൽ മാസത്തിലെ ദേശാഭിമാനി, കൗമുദി തുടങ്ങിയ പത്രങ്ങളിൽ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രിൽ 16 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും പരീക്ഷാ വിവരം രജിസ്റ്റേർഡ് തപാൽ വഴി അറിയിച്ചിരുന്നു'.
സംഭവത്തിന് പിന്നാലെ, ടി.ഒ മോഹനൻ എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി അധികൃതരുമായി ചർച്ച നടത്തി. അപേക്ഷ നൽകിയ എല്ലാവർക്കും പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന ആവശ്യം എംഎൽഎയും മുന്നോട്ടുവെച്ചു.

0 Comments