മുഖ്യമന്ത്രി ചർച്ചകൾ ലീഗുമായി കൂടിയാലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സാദിഖലി തങ്ങൾ

 

യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചും മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചും നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്നും എന്നാൽ അത് ലീഗുമായി ചർച്ച ചെയ്താകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് നിലവിൽ പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അത്തരം വാർത്തകൾ വെറും സാമൂഹ്യമാധ്യമ പ്രചാരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശന്റെ പ്രവർത്തനം മികച്ചതായിരുന്നു. വിഷയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചു. ലീഗ് പദവി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിമാരെ തീരുമാനിക്കുന്നത് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. വനിതാ സ്ഥാനാർത്ഥികളെ നിർത്തിയതിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്‌ലിയയുടെ വിജയമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫിൽ തമ്മിലടി ഉണ്ടാകില്ല. ജനങ്ങൾ നൽകിയ ഈ വലിയ വിജയത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവണതകൾ ഉണ്ടാകാൻ പാടില്ല.

Post a Comment

0 Comments