വി ഡി സതീശന് ഡൽഹിയിൽ സ്വീകരണം; ടീം Gen Z എന്ന പേരിൽ വിദ്യാർത്ഥികൾ സ്വീകരണം ഒരുക്കും

 



കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ഡൽഹിക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ഡൽഹിക്ക്പുറപ്പെടും. നിലവിൽ കെസി വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. ഡൽഹിൽ എത്തുന്ന വി ഡി സതീശന് സർവകലാശാല വിദ്യാർഥികൾ സ്വീകരണം നൽകും.

Team Gen Z യുടെ പേരിലാണ് സ്വീകരണം. കേരള ഹൗസിൽ സ്വീകരണം നൽകുന്നത് ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളാണ്. അതേസമയം വി ഡി സതീശന് പിന്തുണയുമായി ദുബായ് ഇൻകാസ് പ്രവർത്തകർ രംഗത്തെത്തി. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം. അവസാന നിമിഷം നൂലിൽ കെട്ടി മുഖ്യമന്ത്രിയെ ഇറക്കരുത്. ജനവികാരം മാനിക്കണം. ഇൻകാസ് ഒഐസിസി ഗ്ലോബൽ സെക്രട്ടറി ഉൾപ്പാടെ ഉള്ളവർ വി ഡി സതീശനെ പിന്തുണച്ചു

Post a Comment

0 Comments