എൻട്രൻസ് പരീക്ഷാ അപേക്ഷകരുടെ മാർക്ക് എൻട്രി; അവസാന തീയതി ജൂൺ 14 വരെ ദീർഘിപ്പിച്ചു

 



2026-27 അധ്യയന വർഷത്തെ എഞ്ചിനീയറിങ്, ഫാർമസി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്ലസ്ടു / തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂൺ ഏഴിൽ നിന്ന് 2026 ജൂൺ 14 വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു

നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ നടപടി.

Post a Comment

0 Comments