കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ "എക്സലൻഷിയ 2026" എന്ന പേരിൽ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു

 




കൊട്ടിയൂർ:  ഐ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ എക്സലൻഷിയ 2026 എന്ന പേരിൽ എസ്സ്.എസ്സ്.എൽസി പരീക്ഷ, മറ്റ് മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ബിജു തുരുത്തേൽ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ സജി ആൻ്റണി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എസ്.എസ്.എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയവർ, ഇൻസ്പയർ അവാർഡ് ജേതാക്കൾ, നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് വിജയികൾ, സി എം കിഡ്സ് സ്‌കോളർഷിപ്പ് വിജയികൾ, രാജ്യ പുരസ്കാർ ജേതാക്കൾ എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്ഷ ബിജു ,കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  റോയ് നമ്പുടാകം, വാർഡ് മെമ്പർ ജോണി ആമക്കാട്ട്, സ്‌കൂൾ പ്രിൻസിപ്പാൾ തോമസ് എം.യു, പി.റ്റി എ പ്രസിഡൻ്റ് ബോജോ തോമസ്, എം.പി.റ്റി.എ പ്രസിഡൻ്റ് സൗമ്യ സജീഷ്, സീനിയർ അസിസ്റ്റൻ്റ് ലിസി എം.ജെ , സ്റ്റാഫ് സെക്രട്ടറി സുനീഷ് പി ജോസ്, വിദ്യാർത്ഥി പ്രതിനിധി ആൻ എലിസബത്ത് ബൈജു എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments