ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചത്. ലോഡ്‌സിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ കങ്കാരുപ്പട മറികടന്നു. അർധ സെഞ്ച്വറി നേടിയ എലീസ് പെറിയുടേയും(38 പന്തിൽ 56), ആഷ്‌ലി ഗാർഡ്‌നെറിന്റെയും(29 പന്തിൽ 53) ബാറ്റിങ് കരുത്തിലാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി ശ്രീചരിണി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ(27 പന്തിൽ 56) അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ജയത്തോടെ ഗ്രൂപ്പ് എയിൽ ഓസീസിനൊപ്പം ദക്ഷിണാഫ്രിക്കയും സെമിയിൽ കടന്നു. ചേസിങിൽ ഓപ്പണർ ജോർജിയ വോളിന്റെ (4) വിക്കറ്റെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ബേത് മൂണി (10 പന്തിൽ 22) ഫോബ് ലിച്ച്ഫീൽഡ് (25 പന്തിൽ 24) എന്നിവർ ചേർന്നുള്ള സഖ്യം അതിവേഗം ഓസീസിനെ 50 കടത്തി. തുടർന്ന് ഇരുവരേയും മടക്കാനായെങ്കിലും പെറി - ഗാർഡ്നർ സഖ്യം ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇല്ലാതാക്കി.

0 Comments