മാനന്തവാടി :നമ്മുടെ രാജ്യത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുടുംബങ്ങളിലും ഒരു ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ വളരെ ഗൗരവമായി ശ്രദ്ധിക്കേണ്ടത് അധ്യാപകരുടെയും മാതാപിതാക്കളുടെയും ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്തരവാദിത്വവും പരിപാവനമായ കടമയും ആണെന്ന് ഗാന്ധിജി കൾച്ചറൽ സെൻറർ വയനാട് ജില്ലാ കമ്മിറ്റി. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ ചേർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഗാന്ധിജി കൾച്ചറൽ സെൻറർ ചെയർമാൻ കെ എ ആൻറണി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി കൾച്ചറൽസെൻറർ വൈസ് ചെയർമാൻ വിൽസൺ നെടുംകൊമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ ഇ ജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രഭാകരൻ പി, അഗസ്റ്റിൻ വി.എ, സജി ജോസഫ്, തോമസ് എൻ എക്സ് , ജോർജ് കൂവക്കൽ , റ്റി യു മേരി അബ്രാഹം വി.സി, ജോസഫ് പി എ തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments