കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരനെ പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ കോവൂര്‍ സ്വദേശി സച്ചു ആണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ കോവൂര്‍ സ്വദേശി അലന്‍ ഒളിവിലാണ്.
വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. ഒരു വര്‍ഷമായി കുട്ടി പീഡനത്തിന് ഇരയാകുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അതിക്രമം കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് വിവരം പുറത്തറിയാന്‍ കാരണമായത്.

0 Comments