ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി, ഈ മാസം 29നകം അറിയിക്കണം




 കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക സംഘത്തിന് കോടതി നിർദ്ദേശം നൽകി. 2025 ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ ആർക്കൊക്കെ വീഴ്ചയെന്ന് വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ടും ഹാജരാക്കണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. കേസിന്‍റെ ഗൗരവവും പരിശോധിക്കണ്ട രേഖകളുടെ വ്യാപ്തിയുമെല്ലാം കണക്കിലെടുക്കുമ്പോൾ അന്വേഷണം പൂർത്തിയാക്കാൻ മതിയായ സാവകാശം നൽകിയെന്ന് ബോധ്യമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതിനാൽ ഇനി സാവകാശം നൽകാനാകില്ലെന്നും അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29 നകം അറിയിക്കാനുമാണ് നിർദേശം

Post a Comment

0 Comments