തൊണ്ടിയിൽ: കണിച്ചാർ പഞ്ചായത്തിലെ ഏലപീടിക 29-ാം മൈൽ പ്രദേശത്തെ 11.9585 ഹെക്ടർ ഭൂമി വനഭൂമിയായി നിലനിർത്താൻ വന ട്രൈബ്യൂണൽ ഉത്തരവിട്ടു. ഭൂമി വനഭൂമിയല്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമകളായ കോട്ടയിൽ മനോഹരൻ, സുരേഷ് ബാബു, ശ്രീധരൻ, അരവിന്ദൻ എന്നിവർ നൽകിയ ഹർജി തള്ളിയാണ് ട്രൈബ്യൂണലിന്റെ വിധി.
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉൾപ്പെട്ട ഭൂമിയാണ് കേസിനാധാരമായത്. ഭൂമിയുടെ സ്വഭാവം, ലഭ്യമായ രേഖകൾ, വനംവകുപ്പ് ഹാജരാക്കിയ തെളിവുകൾ എന്നിവ പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചത്.
വിവാദ ഭൂമി വനഭൂമിയുടെ പരിധിയിൽപ്പെടുന്നതാണെന്നും വനസംരക്ഷണ നിയമങ്ങളുടെ കീഴിൽ തന്നെ തുടരുമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഇതോടെ ഭൂമിയിൽ വനനിയമങ്ങൾക്ക് വിരുദ്ധമായ വികസന പ്രവർത്തനങ്ങളോ ഭൂവിനിയോഗ മാറ്റങ്ങളോ നടത്താനാവില്ല.
പരിസ്ഥിതി സംരക്ഷണത്തിനും വനസംരക്ഷണത്തിനും അനുകൂലമായ സുപ്രധാന വിധിയായാണ് ട്രൈബ്യൂണൽ ഉത്തരവിനെ വനംവകുപ്പ് വിലയിരുത്തുന്നത്. കേസുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം ഭൂവുടമകൾക്ക് തീരുമാനിക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

0 Comments