തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച പരിശീലകനെ 47 വർഷം കഠിനതടവിന് ശിക്ഷ വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനുവിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.
സ്വകാര്യ ക്രിക്കറ്റ് കോച്ചിങ് സെന്‍ററിൽ ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ രഹസ്യമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു ഇയാൾ. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. നേരത്തെയും രണ്ട് കേസുകളിൽ മനു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കെസിഎയുടെ മുൻ പരിശീലകൻ കൂടിയാണ് മനു.
.jpg)
0 Comments