തിരുവനന്തപുരം: മലയോര മേഖലയിലെ ഹയര്‍സെക്കണ്ടറിയില്‍ പുതിയ കോഴ്സുകളും സ്കൂളുകളും അനുവദിക്കണമെന്ന് സജീവ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. നിയമസഭയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ചോദ്യോത്തരവേളയിലാണ് എം.എല്‍.എ ഇക്കാര്യം ആവശ്യപ്പെട്ടത്. കുടാതെ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് കോഴ്സ് ലഭിക്കാത്ത സാഹചര്യവും മലയോരമേഖലയിലെ പ്ലസ് വൺസീറ്റ് ക്ഷാമവും ശ്രദ്ധയിൽപ്പെടുത്തി.
ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്നും എസ്. എസ്.എല്‍.സി പാസായ ഒരു വിദ്യാര്‍ത്ഥിക്കും സീറ്റ് ലഭ്യമല്ലാത്തതിന്റെ പേരില്‍ അവസരം നഷ്ടമാകില്ലായെന്നും മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

0 Comments