പേരാവൂർ :ഇരിട്ടി ഉപജില്ലയിലെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കെപിഎസ്ടിഎ മെമ്പർമാരുടെ മക്കളെ അനുമോദിച്ചു.പേരാവൂർ ചെസ്സ് കഫേയിൽ വച്ച് നടന്ന വിജയോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എൽഎസ് എസ്, യുഎസ് എസ് സ്കോളർഷിപ്പ് നേടിയവരേയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും ചടങ്ങിൽ ആദരിച്ചു. മാധ്യമ അവാർഡ് നേടിയ ഉന്മേഷ് പായം,ഇരിട്ടി എ ഇ ഒ ഓഫീസിലെ സ്തുത്യർഹ സേവനത്തിനു ശേഷം കണ്ണൂർ ഡി ഡി ഓഫീസിലേക്ക് സ്ഥലംമാറ്റം നേടിയ സീനിയർ സൂപ്രണ്ട് കെ ശ്രീകാന്ത് എന്നിവരെയും ആദരിച്ചു. കെപിഎസ്ടിഎ ഇരിട്ടി ഉപജില്ലാ പ്രസിഡണ്ട് ജാൻസൺ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി ടിവി, സുനിൽകുമാർ എംവി, പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ആഷ മാത്യു, കുര്യൻ സിവി, മാത്യു ജോസഫ്, ശ്രീജിത്ത് പിആർ ,ധന്യ എംവി, സജി ടിവി എന്നിവർ പ്രസംഗിച്ചു.
.jpg)
0 Comments