ഓപ്പറേഷൻ തണ്ടർ; മലപ്പുറം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ


മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. നെല്ലിക്കുത്ത് സ്വദേശി ജാഫർ അലി, കാരക്കുന്ന് സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് 31.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

മലപ്പുറം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൃക്കലങ്ങോട് കൊഴക്കളംചാലിൽ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments