കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തെരുവത്തുകടവ് ലക്ഷംവീട് ഉന്നതിയിൽ ഹരിദാസനാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടിൽ ശശിക്ക് ഗുരുതര പരിക്കേറ്റു.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ശശിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 Comments