സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; തൃശൂരിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്

 



തൃശൂർ: തൃശൂരിൽ ഷിഗെല്ല ബാധിച്ച് 43 കാരൻ മരിച്ചു. വയറുവേദനയെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. പോസ്റ്റുമോ‍ർട്ടത്തിലാണ് ഷിഗല്ലെ കണ്ടെത്തിയത്. ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. വയറുവേദനയെ തുടർന്ന് മാപ്രാണം സ്വദേശിയായ 43 കാരനെ പതിമൂന്നാം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് മരിച്ചത്. കൊടകര വട്ടേക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു മരിച്ചയാൾ.

തിങ്കളാഴ്ച സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ ഷിഗെല്ല മരണമാണ് തൃശൂർ സ്വദേശിയുടേത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി ആര്‍ജവും തിങ്കളാഴ്ച മരിച്ചിരുന്നു. ഈ മാസം 12 നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ അടുത്തിടെ ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.

കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് കുട്ടികൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

Post a Comment

0 Comments