ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിലെ നിറവ്യത്യാസത്തിന് കാരണം നെയ്യെന്ന് കണ്ടെത്തി

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിലെ നിറവ്യത്യാസത്തിന് കാരണം നെയ്യെന്ന് കണ്ടെത്തി. മൂന്നിടത്തായിരുന്നു നിറ വൃത്യാസം കണ്ടെത്തിയത്. നിറം മങ്ങിയ ഭാ​ഗം ഹൈക്കോടതി അനുമതിയോടെ കഴുകി വൃത്തിയാക്കി. ഇതര സംസ്ഥാനത്തു നിന്നുള്ള തീർഥാടകരാണ് നെയ്യൊഴിച്ചതെന്നാണ് കണ്ടെത്തൽ. മേൽക്കൂരയിൽ രണ്ടടി നീളത്തിൽ മൂന്നിടത്തായിരുന്നു നിറ വൃത്യാസം കണ്ടെത്തിയത്.

ഇക്കൊല്ലം ജനുവരി ആദ്യമാവാം സംഭവിച്ചതെന്നാണ് കരുതുന്നത്. ശ്രീകോവിലിന്റെ പിന്നിൽ മുഖപ്പിനുതാഴെയും രണ്ടടിയോളം നീളത്തിൽ കറുത്ത നിറം കാണാനുണ്ടായിരുന്നു. ജനുവരി രണ്ടുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ ഒരുദിവസമായിരിക്കാം നിറവ്യത്യാസമുണ്ടായതെന്നാണ് നി​ഗമനം.ബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിലെ നിറവ്യത്യാസത്തിന് കാരണം നെയ്യെന്ന് കണ്ടെത്തി

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിലെ നിറവ്യത്യാസത്തിന് കാരണം നെയ്യെന്ന് കണ്ടെത്തി. മൂന്നിടത്തായിരുന്നു നിറ വൃത്യാസം കണ്ടെത്തിയത്. നിറം മങ്ങിയ ഭാ​ഗം ഹൈക്കോടതി അനുമതിയോടെ കഴുകി വൃത്തിയാക്കി. ഇതര സംസ്ഥാനത്തു നിന്നുള്ള തീർഥാടകരാണ് നെയ്യൊഴിച്ചതെന്നാണ് കണ്ടെത്തൽ. മേൽക്കൂരയിൽ രണ്ടടി നീളത്തിൽ മൂന്നിടത്തായിരുന്നു നിറ വൃത്യാസം കണ്ടെത്തിയത്.

ഇക്കൊല്ലം ജനുവരി ആദ്യമാവാം സംഭവിച്ചതെന്നാണ് കരുതുന്നത്. ശ്രീകോവിലിന്റെ പിന്നിൽ മുഖപ്പിനുതാഴെയും രണ്ടടിയോളം നീളത്തിൽ കറുത്ത നിറം കാണാനുണ്ടായിരുന്നു. ജനുവരി രണ്ടുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ ഒരുദിവസമായിരിക്കാം നിറവ്യത്യാസമുണ്ടായതെന്നാണ് നി​ഗമനം.

Post a Comment

0 Comments