കുവൈത്തിന് നേരെയുള്ള ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ



ദുബൈ: കുവൈത്തിന് നേരെയുള്ള ഇറാന്റെ ഡ്രോൺ,മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യു.എ.ഇ. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇറാന്റെ ഈ ഭീകരാക്രമണമെന്നും കുവൈത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഭീഷണിയാണിതെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കടന്നാക്രമിച്ചു. കുവൈത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും യു.എ.ഇ വ്യക്തമാക്കി.

ഇന്ന് രാവിലെ കുവൈത്തിന് നേരെ നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചിരുന്നു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങളെ തകർക്കുമെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

Post a Comment

0 Comments