കേളകം: കേളകം–അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിന് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. കേളകം ചെട്ടിയാംപറമ്പ് സ്വദേശി പുറ്റുമണ്ണിൽ വർഗീസ് (20) നാണ് പരിക്കേറ്റത്.
കേളകം–പെരുന്താനം കുണ്ടേരി റോഡ് ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ വർഗീസിന്റെ കാലിനു മുകളിലൂടെ പിന്നാലെ എത്തിയ കാർ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റ വർഗീസിനെ ഉടൻ കേളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments