പാഠം ഒന്ന് - പുതുയുഗ വിദ്യാലയം ; കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

 



കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. എൻ ഐ ഗീവർഗീസ്, ബിനിത രമേശൻ, ഫാ. എൽദോ ജോൺ,ഹെഡ്മാസ്റ്റർ എം വി മാത്യു,സ്റ്റാഫ് സെക്രട്ടറി സീന ഇ എസ് എന്നിവർ സംസാരിച്ചു. . എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, റെഡ് ക്രോസ് സംഘടനകളുടെ നേതൃത്വത്തിൽ പൂക്കൾ നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. തുടര്‍ന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments