കണ്ണൂർ:സ്ത്രീപക്ഷ സർക്കാരെന്ന് മേനി നടിക്കുന്നവർ സ്ത്രീ സുരക്ഷാ പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 16 ലക്ഷത്തോളം വീട്ടമ്മമാർക്ക് ആശ്വാസമായ സ്ത്രീ സുരക്ഷാ പദ്ധതി മുടങ്ങി.ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തീരുമാനം ആക്കാതെ ധനവകുപ്പ് പിടിച്ചു വെച്ചിരിയ്ക്കുകയാണ്. യുഡിഎഫ് സർക്കാർ അടിയന്തരമായി നിലപാട് തിരുത്തണമെന്നും പെൻഷനും സ്റ്റൈപ്പൻഡും കാത്തിരിക്കുന്നവർക്ക് കുടിശ്ശിക ഉൾപ്പെടെ വിതരണം ചെയ്യണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പ്രവാസി പെൻഷനും ഈ സർക്കാർ വന്നതിനുശേഷം മുടങ്ങി. പദ്ധതി തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അവസാനിപ്പിക്കണം. ലോക കപ്പ് ഫുട്ബോൾ നടക്കുന്നു, ഇപ്പോൾ ഏർപ്പെടുത്തുന്ന വൈദ്യുതി നിയന്ത്രണം ഫുട്ബോൾ ലോകകപ്പ് കാണാൻ വലിയ പ്രയാസം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു

0 Comments