തിരുവനന്തപുരം: വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സർക്കാർ. കോഴിക്കോട്, കാസർകോട്, മലപ്പുറം, ഇടുക്കി, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലാണ് നിയമനം. പകർച്ചവ്യാധി ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു.
പുതിയ ഡിഎംഒമാർ
മലപ്പുറം - ഡോ. വിനോദ്. വി
ഇടുക്കി - ഡോ. ഐപ്പ് ജോസഫ്
കോഴിക്കോട് - ഡോ. സരിതകുമാരി
കണ്ണൂർ - ഡോ. വിവേക് കുമാർ
കാസർകോട് - ഡോ.രേഖ കെ.ടി

0 Comments