കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ഭാഗത്തെ ചെറുപുഴ, തൊണ്ടര്‍നാട് പഞ്ചായത്തിലെ അടായി പുഴകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന തരത്തില്‍ പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് ലംഘിച്ചുകൊണ്ട് നടത്തിയ ഏഴോളം തെരിവലകളാണ് ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടര്‍ വി. സുനീറിന്റെ നിര്‍ദ്ദേശാനുസരണം നീക്കം ചെയ്തത്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ.കെ ജയപ്രകാശ് നേതൃത്വം നല്‍കി. ജീവനക്കാരായ ശരത്, രാജേഷ്, നിസാര്‍, ഫായിസ്, ഗണേശന്‍ എന്നിരും സംഘത്തില്‍ ഉണ്ടായിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പ് പൊളിച്ചു നീക്കിയിരുന്നു.ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് വലിയതോതില്‍ ദോഷംചെയ്യുന്ന ഇത്തരം രീതികളില്‍ നിന്നും പിന്തിരിയണമെന്നും നിയമ ലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടര്‍ വി സുനീര്‍ അറിയിച്ചു.
%20(1).jpg)
0 Comments