കോഴിക്കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി കുഞ്ഞീരിയമ്പലത്ത് അഹമ്മദ് കോയയുടെ മകന്‍ ഫൈസാന്‍ (എട്ട്) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.
വെസ്റ്റ് കണ്ണഞ്ചേരിയില്‍ വീടിന് സമീപത്ത് വെച്ചാണ് ഫൈസാനെ ട്രെയിന്‍ തട്ടിയത്. യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസാണ് തട്ടിയത്. കടയിലേക്ക് പോകാനായി പാളം മറികടക്കുന്നതിനിടെയാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
.jpg)
0 Comments