അടയ്ക്കാത്തോട്: സെന്റ് ജോസഫ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സമൂഹ പോസ്റ്റർ രചന നടത്തി. ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അറിയുന്നതിനും ജീവിതത്തിൽ നിന്നും അകറ്റി നിർത്തുന്നതിനും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടന്നത്. ലഹരി വ്യാപനത്തിനെതിരെ ബോധവൽക്കരണം നടത്താനായി ഫുട്ബോൾ ടൂർണ്ണമെന്റ്, ഗോൾവല നിറയ്ക്കൽ, സാമൂഹ്യ ബോധവൽക്കരണം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ലഹരി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, സോളിമോൾ ജോസഫ്, ജോഷി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments