കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍; ഓര്‍ഡിനറി ബസുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിച്ചു




തിരുവനന്തപുരം: കെഎസ്ആര്‍ ടിസി ഓര്‍ഡിനറി ബസ്സുകളില്‍ വനിതകള്‍ക്കായുള്ള സൗജന്യ യാത്ര നാളെ മുതല്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ബസ്സിലെ ജീവനക്കാര്‍ വനിതകളായിരിക്കും. അതേസമയം ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐഎം തീരുമാനം. ആളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ചരിത്രപരമായ വിഡ്ഢിത്തമെന്നാണ് ബഹിഷ്‌കരണ പ്രസ്താവനയ്ക്ക് ഗതാഗത മന്ത്രിയുടെ മറുപടി

Post a Comment

0 Comments