ചീരാൽ: സുൽത്താൻ ബത്തേരി കൊഴുവണ ബസ്സിന് വെള്ളച്ചാലിൽ സ്വീകരണം നൽകി. "പ്രിയദർശിനി" പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് വെള്ളച്ചാൽ, കൊഴുവണ പ്രദേശവാസികൾ കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി. തുടർന്ന് പായസവിതരണവും നടത്തി. യോഗത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിറ്റി ബേബി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ഷീജ രാജു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജെ എ രാജു മാസ്റ്റർ, വിടി രാജു, കെ സി കെ തങ്ങൾ, രാഹുൽ ആലിങ്കൽ, കെ എ സുകുമാരൻ, എന്നിവർ സംസാരിച്ചു. രജീഷ്, വിജയൻ, ബാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments