ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എ സന്തോഷ് കുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍



പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എ സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. മുന്‍ ഗവര്‍ണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടയതുള്‍പ്പെടെയുള്ള ഫയലുകള്‍ പരിശോധിച്ച ശേഷമാണ് ഗീന കുമാരിരെ സര്‍ക്കാര്‍ നീക്കുന്നത്. പ്രോസിക്യൂട്ടറായ ഗീനകുമാരി പൊലീസ് റിപ്പോര്‍ട്ട് അട്ടിമറിച്ചെന്ന സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടും മ്യൂസിയം എസ് എച്ച് ഒയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷവുമാണ് സര്‍ക്കാര്‍ നീക്കം. കേസില്‍ കക്ഷിചേരുന്ന സര്‍ക്കര്‍ അടുത്ത ദിവസം ജാമ്യഹര്‍ജി എതിര്‍ക്കും.

ഇഡിയെ അക്രമിച്ച കേസ് ഗൗരവമുള്ളതാണെന്നും ഉന്നതഗൂഢാലോചന അടക്കം അന്വേഷിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിതയായ പ്രോസിക്യൂട്ടര്‍ ഗീന കുമാരി വലിയ വീഴ്ചയ്ക്ക് കാരണക്കാരിയായി എന്നാണ് സര്‍ക്കാര്‍ നിലപാട്.

Post a Comment

0 Comments