അമ്മയുടെ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി അന്‍സിബ

 



കൊച്ചി: താരസംഘടന അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കി നടി അന്‍സിബ ഹസന്‍. നോട്ടിസിലെ ആരോപണങ്ങളില്‍ വ്യക്തത വേണമെന്ന് മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണമെന്ന് മറുപടിയില്‍ അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങള്‍ വ്യക്തിപരമാണ്.അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അന്‍സിബ പറഞ്ഞു.ടിനി ടോമിന്റെ നടപടികളില്‍ അമ്മ ഒരു നിലപാടും സ്വീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

അമ്മയുടെ നോട്ടീസ് ഇന്നലെയാണ് അന്‍സിബക്ക് ലഭിച്ചത്.മറുപടി നല്‍കാന്‍ ഒരാഴ്ച സമയമുണ്ടായിരുന്നെങ്കിലും രാത്രി തന്നെ നല്‍കി.അതേസമയം, അന്‍സിബയുടെ മറുപടിയോടെ അമ്മയിലെ വിഷയങ്ങള്‍ തുടരും എന്ന് ഉറപ്പാണ് .ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്

Post a Comment

0 Comments