വിമര്‍ശകരുടെ വായടപ്പിച്ച് ഡെംബലേ! നോര്‍വേയ്ക്കെതിരെ ഹാട്രിക്ക്; ഫ്രാന്‍സിന് ജയം

 



ഫ്രാന്‍സ്: ഫിഫ ലോകകപ്പില്‍ ഹോട്രിക്കില്‍ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലേ. നോര്‍വെക്കെതിരായ മത്സരത്തിലാണ് താരം ഹാട്രിക്ക് നേടിയത്. ഡെംബലേയുടെ മൂന്ന് ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു. ഡെംബലേയ്ക്ക് പുറമെ ഡിസൈര്‍ ഡൗ മറ്റൊരു ഗോള്‍ നേടി. നെര്‍വെയ്ക്ക് വേണ്ടി തെലോ ആസ്ഗാര്‍ഡാണ് ആശ്വാസഗോള്‍ നേടിയത്.

എംബാപ്പെയും എര്‍ലിങ് ഹാലണ്ടും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലാണ് ഡെംബലേ തിളങ്ങിയത്. കേവലം 32 മിനിറ്റിനുള്ളില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയാണ് താരം ലോകകപ്പ് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. 7-ാം മിനിറ്റില്‍ ആദ്യ ഗോളും, പിന്നീട് രണ്ട് മിനിറ്റുകള്‍ക്കകം രണ്ടാമത്തെ ഗോളും നേടിയ ഡെംബലേ, 32-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി തന്റെ ഹാട്രിക് തികച്ചു. ലോകകപ്പില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ഫ്രഞ്ച് താരമായി ഡെംബലേ മാറി. ജസ്റ്റ് ഫോണ്ടെയ്ന്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തില്‍ എത്തുന്ന താരമാണ് ഡെംബലേ.


Post a Comment

0 Comments