ജില്ലാ കൃഷി ഓഫീസ് സന്ദർശിച്ച് മന്ത്രി ടി സിദ്ധിഖ്

 






സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് കളക്ടറേറ്റിലെ ജില്ലാ കൃഷി ഓഫീസ് സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസിന്റെ നേതൃത്വത്തിൽ ഉദ്യോസ്ഥർ മന്ത്രിയെ സ്വീകരിച്ചു. ജില്ലയിലെ കൃഷി സംബന്ധമായ വിവരങ്ങളും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. കൃഷി വകുപ്പിന് കീഴിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ ജില്ലയിലെ പുരോഗതിയും മന്ത്രി വിലയിരുത്തി. കാർഷിക മേഖലയിൽ ദീർഘകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നും ഉദ്യോഗസ്ഥരുടെയും മറ്റ് വിദഗ്ധരുടെയും സമയവും പ്രാഗത്ഭ്യവും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൃഷി വകുപ്പിന് കീഴിൽ മാർക്കറ്റിങ് - ബിസ്നസ് യൂണിറ്റുകൾ ആരംഭിക്കുമെന്നും നിലവിലുള്ള ഫാമുകളുടെ സമഗ്ര നവീകരണത്തിനൊപ്പം ഫാം  ടൂറിസം ഉൾപ്പെടെയുള്ള പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അഗ്രി ടെക് മേഖലയിൽ കൈവരുന്ന വലിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കും. വനിതാ കർഷക വർഷം അടുത്ത അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ബൃഹദ് പദ്ധതിയായി നടപ്പിലാക്കും. മണ്ണിന് സംഭവിക്കുന്ന മാറ്റങ്ങൾ സ്ഥിരമായി നിരീക്ഷിക്കാൻ ഡിജിറ്റൽ രജിസ്റ്റർ, കാർഷിക സെൻസസ് തുടങ്ങിയവ തയ്യാറാക്കും. കർഷർക്കൊപ്പം സഞ്ചരിക്കുന്ന വകുപ്പായി കൃഷി വകുപ്പിനെ മാറ്റിയെടുക്കുമെന്നും മന്ത്രി ടി സിദ്ധിഖ് പറഞ്ഞു.

Post a Comment

0 Comments