ഇഡിയെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് നാളെ



തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് നാളെ. ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

കേസിൽ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ സംഭവത്തെ കുറിച്ച് വിശദമായ ചോദ്യം ചെയ്യൽ നടന്നിരുന്നു. ഇവരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അൽപ്പസമയങ്ങൾക്ക് മുൻപ് വാദം പൂർത്തിയായിട്ടുണ്ട്. പ്രതികളുമായുള്ള തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി മൂന്ന് പ്രതികൾ മുന്നോട്ടുവന്നിരിക്കുന്നത്. പ്രതികൾ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം, സംഭവത്തിൽ ഗൂഢാലോചനകളടക്കം നിരവധി കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വസതിയിൽ റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. ഇതിനുപുറമെ, ഇഡിയുടെ വാഹനം തടയുകയും തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

Post a Comment

0 Comments