കണിച്ചാർ ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

 



കണിച്ചാർ  :  കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ വനിതാ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈ വിതരണം പദ്ധതിയിലൂടെ കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ 6500/- ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാ ടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. ത്രേസ്യ പോൾ നിർവഹിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ലാലി ജോസ്, വിനോയ് ജോർജ്, സിന്ധു സുരേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ തോമസ് പയ്യപ്പള്ളിൽ , ഷീബ തോമസ്, ജിബിൻ ജെയ്സൺ, ജിൽസൺ ഇടാത്തനാൽ, മിനി, ബിന്ദു ജിമ്മി തുടങ്ങിയവരും കണിച്ചാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്‌, അസി. സെക്രട്ടറി ഷൈജു വർഗീസ്, കുടുംബശ്രീ സി. ഡി.എസ് ചെയർപേഴ്സൺ  ശ്രീകല തുടങ്ങിയവരും സംബന്ധിച്ച ചടങ്ങിൽ കണിച്ചാർ കൃഷി ഓഫീസർ. അരുൺ ജോസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് . ശരത്ത് ഇ. എം നന്ദിയും അറിയിച്ചു സംസാരിച്ചു.

Post a Comment

0 Comments