ബി.അശോകിന്‍റെയും എൻ.പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു; പ്രശാന്തിന്‍റെ സസ്പെൻഷൻ പിൻവലിക്കുന്നത് രണ്ട് വർഷത്തിന് ശേഷം

 




തിരുവനന്തപുരം: ഐഎഎസുമാരായ ബി.അശോകിന്‍റേയും എൻ.പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് പ്രശാന്തിന്‍റെ സസ്പെൻഷൻ പിൻവലിക്കുന്നത്. ഒന്നര മാസം മുൻപായിരുന്നു അശോകിനെതിരായ നടപടി.

സർക്കാർ സംവിധാനങ്ങൾക്കെതിരെയും എ.ജയതിലകുമായി ബന്ധപ്പെട്ടും ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും പരസ്യവിമർശനങ്ങൾ ഉന്നയിച്ചതിനാണ് പ്രശാന്തിനെതിരെ മുൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നത്. സർക്കാരിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ ലേഖനം എഴുതിയതിനും സർക്കാരിനെ പരസ്യമായി വിമർശിച്ചതിനുമാണ് അശോകിനെതിരായ അച്ചടക്കനടപടി ഉണ്ടായത്.

സർക്കാർ അധികാരത്തിൽ വന്നതോടെ ഭരണതലത്തിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്. ഇവരെ ഏത് വകുപ്പിലേക്കാണ് നിയമിക്കുകയെന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെയും തീരുമാനമായിട്ടില്ല. സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിൽ ഉദ്യോഗസ്ഥർ സസ്പെൻഷനിൽ തുടരേണ്ടതില്ലെന്ന പുതിയ സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തൽ.

Post a Comment

0 Comments