കോട്ടയം: കോട്ടയം തുരുത്തിയിൽ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. യുവതി ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം . തുടർന്ന് പുറത്തിറങ്ങിയ യുവതി സ്‌കൂട്ടർ യാത്രികനെയും പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാരെയും ആക്രമിക്കുകയായിരുന്നു .ഇത്തിത്താനം സ്വദേശിയായ യുവതിക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു . ഇന്നലെയാണ് സംഭവമുണ്ടായത്.

0 Comments