മാനന്തവാടി കോഴിക്കോട് റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

 




മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സ‌ൺ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ലേഖ രാജീവൻ, പി.വി.എസ്. മൂസ, ഷീജ ഫ്രാൻസിസ്, കൗൺസിലർമാരായ പി.കെ. ഹംസ, എം.പി. ശശികുമാർ, വി.യു ജോയി, ജോണി കല്ലമ്മാക്കൽ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനന്തവാടി ശാഖ മാനേജർ ലിജു തുടങ്ങിയവർ പങ്കെടുത്തു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. 

Post a Comment

0 Comments