തിരുവനന്തപുരം :പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമസഭയില്‍ നേര്‍ക്കുനേര്‍. നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ച പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത് എന്തിനെന്ന് പ്രതിപക്ഷം ചോദിച്ചു. മരവിപ്പിക്കാന്‍ വേണ്ടിയാണോ പദ്ധതിയില്‍ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ തിരിച്ചടിച്ചു. കേന്ദ്രത്തിന് കത്ത് നല്‍കാത്തത് എന്തുകൊണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. പദ്ധതിയില്‍ ഒപ്പിട്ടത് എസ്എസ്‌കെ ഫണ്ട് ലഭിക്കാനെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് കീഴടങ്ങിയെന്നും കേരളത്തിലെ സിലബസില്‍ തൊടാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ പിഎം ശ്രീ കേരളത്തില്‍ ഇപ്പോള്‍ നടപ്പിലായിട്ടില്ലെന്നും അതിന് കാരണം അത് മരവിപ്പിച്ചതിനാലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മരവിപ്പിക്കാന്‍ വേണ്ടിയിട്ടാണോ ഒപ്പ് വച്ചതെന്നായിരുന്നു വി ഡി സതീശന്റെ മറുചോദ്യം. നടപ്പാക്കേണ്ടതില്ല എന്ന് നയപരമായി തങ്ങള്‍ തീരുമാനിച്ചെന്നും ആ തീരുമാനത്തിന് ശേഷം പദ്ധതി നടപ്പായില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ നടപ്പാകാതിരിക്കുകയാണ്. ഇപ്പോള്‍ നടപ്പാകാതിരിക്കുന്നത് എന്തിനാണ് നടപ്പാക്കുന്നതിന്റെ ഭാഗമായി നിങ്ങള്‍ ആലോചിക്കുന്നത് – പിണറായി ചോദിച്ചു.

0 Comments