കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നാളെ ഹൈക്കോടതി വിധി പറയും. പെൺകുട്ടിയുടെ ഭർത്താവിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈകോടതി വിധി പറയുക . മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചുള്ള പിതാവിന്‍റെ പരാതിയിലാണ് മധ്യപ്രദേശ് പൊലീസ് കേസ് എടുത്തത്.
അതേസമയം മുൻകൂര്‍ ജാമ്യത്തെ എതിര്‍ത്ത് മധ്യപ്രദേശ് പൊലീസ് രംഗത്തെത്തി. ജനന സർട്ടിഫിക്കറ്റിനായി വ്യാജ വിവരങ്ങൾ നൽകിയെന്നും രേഖകൾ തിരുത്തി പ്രായം മാറ്റാൻ ശ്രമിച്ചെന്നുമാണ് ആരോപണം. വ്യാജരേഖ ചമച്ചതിന് ബിഎൻഎസ് പ്രകാരം കേസ് ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് 16 വയസ് മാത്രമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ജനന സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ട്. ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് നിയമസാധുതയില്ല. വിവാഹം മതാചാരപ്രകാരമല്ല നടന്നതെന്ന് പൊലീസ് പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയെന്ന പേരിൽ കൂടെ താമസിപ്പിച്ചത് കുറ്റകരമാണ്. രജിസ്റ്റർ ചെയ്ത വിവാഹത്തിനും നിയമസാധുതയില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിയുടെ ജനന തിയതി 2009 ഡിസംബർ 13 ആണെന്ന് മധ്യപ്രദേശ് സർക്കാരിന്‍റെ അഭിഭാഷകൻ പറഞ്ഞു. ഇതനുസരിച്ചു പ്രായപൂർത്തിയായിട്ടില്ല
എന്നാൽ കേരളത്തിലായത് കൊണ്ടാണ് ജീവനോടെ ഇരിക്കുന്നതെന്നു ഹരജിക്കാർ പറഞ്ഞു. മധ്യപ്രദേശിൽ എത്തിയാൽ ദുരഭിമാന കൊലക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
0 Comments