കേളകം: ജൂൺ 19 മുതൽ 25 വരെ സംസ്ഥാനത്ത് ആചരിക്കുന്ന വായന വാരത്തിന്റെ ഭാഗമായി മഞ്ഞളാംപുറം യു.പി സ്കൂളിൽ വായന വാരാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരനും മുൻ അധ്യാപകനുമായ സോജൻ വർഗീസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ്ജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സൂസമ്മ എൻ.എസ് സ്വാഗതം പറഞ്ഞു.
ഉദ്ഘാടന പ്രസംഗത്തിൽ സോജൻ വർഗീസ് കുട്ടികളോട് സംസാരിച്ചു: "പുസ്തകം നമ്മുടെ ഏറ്റവും നല്ല സുഹൃത്താണ്. വായനയിലൂടെ മാത്രമേ നമ്മുടെ ചിന്തയ്ക്കും ഭാവനയ്ക്കും ചിറകുകൾ മുളയ്ക്കൂ എന്ന് പറഞ്ഞു വെച്ചു.
ചടങ്ങിൽ സമ്മാനദാന വിതരണം വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. പി.ടി.എ പ്രസിഡന്റ് ബഷീർ കെ.എച്ച്, മദർ പി.ടി.എ പ്രസിഡന്റ് ഷീന പ്രശാന്ത്, എമിൽ തെരേസ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഫാ. ജിജോ പി.ഐ നന്ദി പറഞ്ഞു.
വായന വാരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പുസ്തക പ്രദർശനവും വായന മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് വിദ്യാരംഗം കൺവീനർ അറിയിച്ചു. കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
.jpg)
0 Comments