ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കല്‍പ്പറ്റയില്‍ വേണം; അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി




കൽപ്പറ്റ : പൊതുജനങ്ങള്‍ക്കും , കുട്ടികള്‍ക്കും , ഉപകരിക്കുന്ന രീതിയില്‍  കല്‍പ്പറ്റ ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആരംഭിക്കണമെന്ന്, "അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം " സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 വയനാട്ടില്‍ പൊതുവെ കല്‍പ്പറ്റയില്‍, പ്രത്യേക വിനോദ ഉപാധികള്‍ ഇല്ലാതിരിക്കെ വയനാട് അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വര്‍ഷം തോറും സംഘടിപ്പിക്കുന്ന വയനാട് ഫ്‌ളവര്‍ ഷോ മാത്രമാണ് കാർഷികരംഗത്തെ വിനോദ വിജ്ഞാന ഉപാധിയായി ഉള്ളത്.

 എന്നാല്‍ ,ആയത് നടത്താന്‍ സ്ഥലവാടക ഇനത്തില്‍ ഭീമമായ തുക യാണ് വർഷം തോറും ചെലവാകുന്നത്.

 ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങുന്നതോടുകൂടി അതിന് ഒരു പരിഹാരമുണ്ടാകുമെന്ന് യോഗത്തിൽ ഐകകണ്ഠ്യേന അഭിപ്രായമുയർന്നു.

വാര്‍ഷിക ജനറല്‍ ബോഡി യോഗം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. അജീഷ് ഉല്‍ഘാടനം ചെയ്തു.

 ചടങ്ങില്‍, വൈസ് പ്രസിഡണ്ട് ജോണി പാറ്റാനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി പി രത്‌നരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഒ. എ വീരേന്ദ്രകുമാര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

 കെ.കെ.എസ് നായര്‍ പ്രമേയാവതരണം നടത്തി. ഹാഫിസ് മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments